ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

0

ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവർ നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നടക്കും.കരിയാട് പടന്നക്കര സ്വദേശി കുഞ്ഞിക്കണ്ടിയിൽ വിനയന്റെ ഭാര്യയാണ് ശ്രീലക്ഷ്മി.

Post a Comment

0Comments
Post a Comment (0)
To Top