ലോക്ഡൗൺ കാലയളവിൽ സൗജന്യ സേവനങ്ങൾ നടത്തി ശ്രദ്ധേയനായ മയ്യിൽ മൈത്രി ടയർ ഉടമ മൈത്രി ജയനെ ടയർ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ പി.സി.ബിജു, സംസ്ഥാന പ്രസിഡന്റ് കെ.ആർ.സുരേഷ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ലോക്ഡൗൺ കാലയളവിൽ കോവിഡ് സംബന്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കും ഏത് നേരത്തും സൗജന്യ സേവനങ്ങൾ നൽകി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ ജയപ്രകാശ് എന്ന മൈത്രി ജയനു സമൂഹത്തിന്റെ നനാതുറകളിൽ നിന്നും ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടയർ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, കണ്ണൂർ ജില്ലാ സെക്രട്ടറിയുമാണ് മൈത്രി ജയൻ.