കണ്ണാടിപ്പറമ്പ്: ഗാന്ധിജയന്തിയോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു. എക്സി: ഓഫീസർ എം.മനോഹരൻ്റ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രജീവനക്കാർ ,ഭക്തജനങ്ങൾ ,മാതൃ സമിതി അംഗങ്ങൾ, ടൗൺ ക്രിക്കറ്റ് ടീം പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് പരിപാടി സംഘടിപ്പിച്ചത്. ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ. കേശവൻ, ബി.എം.വിജയൻ, എ.വി.നാരായണൻ, പി.കെ.പ്രദീപൻ എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ സ്വാഗതവും മേൽശാന്തി ഈ എൻ.ഗോവിന്ദൻ നമ്പൂതിരി നന്ദിയും പറഞ്ഞു.