No title

0

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ വാട്ടർ അതോറിറ്റി മാനേജിംഗ് ഡയരക്ടർ  എസ് വെങ്കിടേശപതി IASന് നിവേദനം നൽകി



ജിക്ക കുടിവെള്ള പദ്ധതി പുറംകരാർ നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ വാട്ടർ അതോറിറ്റി മാനേജിംഗ് ഡയരക്ടർ  എസ് വെങ്കിടേശപതി ।AS ന് നിവേദനം നൽകി ,5 വർഷത്തിലധികമായി ജല അതോറിറ്റി നേരിട്ട് പ്രവർത്തിക്കുന്ന ജിക്കപദ്ധതിയാണ് കരാർ നൽകാൻ ഉന്നതതല നീക്കം നടത്തുന്നത് .പുറംകരാർ നൽകുക വഴി വൻ അഴിമതി നടക്കുമെന്ന് യൂനിയൻ ആശങ്കപെടുന്നതായി യൂനിയൻ പ്രതിനിധികൾ അറിയിച്ചു ,ജിക്കപദ്ധതി യുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും സംഘടന നിവേദനത്തിലൂടെ ആവശ്യപെട്ടു ,യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം എം.ശ്രീധരൻ ,ജില്ലാ പ്രസിഡൻ്റ് കെ.കെ സുരേഷ് ,ഇരിക്കൂർ ബ്രാഞ്ച് പ്രസിഡൻ്റ് ഷിജിനേഷ് കെ ,സെക്രട്ടറി ബിജു ആമ്പിലോത്ത് എന്നിവർ പങ്കെടുത്തു.




Post a Comment

0Comments
Post a Comment (0)
To Top