സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
സംയുക്ത ബസ് ഉടമ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം.സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഉടമകള്‍ ആരോപിക്കുന്നത്.
ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് ആവശ്യം.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടെങ്കിലും വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തില്ല