No title

0

സംസ്കാര ആർട്ടിസ്റ്റ് വെൽഫയർ ട്രസ്റ്റ് ഉൽഘാടനവും വിദ്യാഭ്യാസ ധനസഹായ വിതരണവും

സംസ്കാര ആർട്ടിസ്റ്റ് വെൽഫയർ ട്രസ്റ്റ് ഉൽഘാടനവും വിദ്യാഭ്യാസ ധനസഹായ വിതരണവും നാളെ (18.13.2021) ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ ജവഹർ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്ന സമ്മേളനം സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ശ്രീ.കെ.എൻ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കണ്ണൂർ രൂപത, അഭിവന്ദ്യബിഷപ്പ് മോസ്റ്റ് റവ. ഡോ. അലക്സ് വടക്കുംതല (എം.എ, ഡി.സി.എൽ) ഉൽഘാടനം നിർവഹിക്കും. സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് ട്രസ്റ്റി ശ്രീമതി ബിന്ദു സജിത്ത്കുമാർ പ്രാർത്ഥനയും സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് വൈസ് ചെയർമാൻ ശ്രീ.രാജേഷ് പാലങ്ങാട് സ്വാഗതവും പറയും. സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ശ്രീ.ജി. വിശാഖൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തും.  അനുഗ്രഹ പ്രഭാഷണം അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സംപൂജ്യ സ്വാമി അമൃത കൃപാനന്ദപുരിയും നിർവഹിക്കും.          തുടർന്ന്  ലോഗോ രൂപകൽപ്പന ചെയ്ത ആർട്ടിസ്റ്റ് ശശികലയ്ക്ക് ഉപഹാര സമർപ്പണം. മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.       

മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.പി.ജയപാലൻ വിദ്യാഭ്യാസ ധനസഹായ വിതരണം ചെയ്യും. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി.എൻ.സുകന്യ, മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇൻഫർമേഷൻ & കണ്ണൂർ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ ശ്രീ.ഇ.വി.സുഗതൻ എന്നിവർ ആശംസപ്രസംഗം നിർവഹിക്കും. വിശിഷ്ടാതിഥികളെ ആദരിക്കുന്നത് 

സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് ട്രഷറർ ശ്രീ.ഹരിദാസ് ചെറുകുന്ന്, സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് ട്രസ്റ്റി ശ്രീ.ജിമ്മി കിടങ്ങറ, സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് ട്രസ്റ്റി ഡോ.ശ്രീകുമാരി സുകുമാരൻ, സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് ട്രസ്റ്റി ശ്രീ.ടി.കെ.സരസമ്മ എന്നിവരും

സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് വർക്കിംഗ് സെക്രട്ടറി ശ്രീ മങ്കൊമ്പ് കൃഷ്ണകുമാർ നന്ദിയും, സംകാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് ട്രസ്റ്റി ശ്രീ.വിൽഫ്രഡ് എച്ച് മാസ്റ്റർ ഓഫ് സെറിമണിയും നടത്തും.
























Post a Comment

0Comments
Post a Comment (0)
To Top