പേരാവൂരിൽ യുവതി തീപൊള്ളലേറ്റു മരിച്ചു
കണ്ണൂർ: പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിനു സമീപം യുവതി തീപ്പൊള്ളലേറ്റ് മരിച്ചു. കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീ പൊള്ളലേറ്റ് മരിച്ചത്. വീട്ടുമുറ്റത്താണ് പൊള്ളലേറ്റു കിടന്നത്. ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം. പേരാവൂർ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 3 വർഷം മുൻപായിരുന്നു വിവാഹം. 2 വയസ്സുള്ള ദേവാംഗ് മകനാണ്.