ചിറക് പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു.
കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ചിറക് എന്ന ടൈറ്റിലിൽ പ്രവർത്തക ക്യാമ്പ് പറശ്ശിനി ക്കടവ് ജലറാണി ഹൗസ് ബോട്ടിൽ സംഘടിപ്പിച്ചു.
പുതിയ യുഗം... പുതിയ ചിന്ത എന്ന കണ്ണൂർ ജില്ലാ ക്യാമ്പയിൻ ഭാഗമായിരുന്നു ക്യാമ്പ്. MYL ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെപിയുടെ അദ്ധ്യക്ഷതയിൽ MYL ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ ഉദ്ഘാടനം നിർവഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസ്സ് അവതരണം നടത്തി.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നൗഫീർ കെസി പ്രമേയവതരണവും, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അഷ്‌കർ ചർച്ചയുടെ ക്രോഡീ കരണവും നടത്തി.
പൊതുപ്രവർത്തന രംഗത്ത് 50 വർഷം പിന്നിട്ട മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് എൻ അബ്ദുൾ സലാം ഹാജിയെ ആദരിച്ചു. 2022 പ്രവർത്തന പദ്ധതി പ്രഖ്യാപനം കൺവീനർ മുഹ്സിൻ കെ വി പ്രഖ്യാപിച്ചു. MYL സന്നദ്ധ സേന യൂണിഫോം സേനാ അംഗങ്ങൾ ആയ സിറാജ്, മുത്തലിബ് എന്നിവർ ഏറ്റുവാങ്ങി.
യൂത്ത് ലീഗ് പ്രവർത്തകർക്കുള്ള സ്വയം തൊഴിൽ പദ്ധതി ഫണ്ട് ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ യിൽ നിന്നും ശാഖ പ്രസിഡണ്ട് ഏറ്റു വാങ്ങി. ഇന്ത്യൻ സംയുക്ത സേന മേധാവി ബിബിൻ രാവത്തിനും മറ്റ് സൈനികർക്കും അന്ത്യോപചാര മൗന പ്രാർത്ഥന നടത്തുകയും,കമ്പിൽ ശാഖ മുൻ യൂത്ത് ലീഗ് സെക്രട്ടറി ഷിഹാബിന് വേണ്ടി പ്രത്യേക ഫാത്തിഹയും പ്രാർത്ഥനയും നടത്തി. മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് ഇബ്രാഹിം പി പി, IUML ശാഖ സെക്രട്ടറി മഹറൂഫ്, ട്രഷറർ സിറാജ്, മുഹമ്മദലി പള്ളിപ്പറമ്പ്,ഒലീവ് മാനേജർ നൗഫൽ, STCC സെക്രട്ടറി മനാഫ്, കൊളച്ചേരി MYL ട്രഷറർ നസീർ PKP, നിസാർ കെപി മെമ്പർ മുഹമ്മദലി ആറാം പീടിക,ചന്ദ്രിക കോർഡിനേറ്റർ ഹാരിസ് ആറാം പീടിക, ഷഫീഖ് കമ്പിൽ, msf പ്രസിഡന്റ് ജാബിർ,ആദിൽ പി പി എന്നിവർ സംസാരിച്ചു. MYL സെക്രട്ടറി ഷാജിർ പി പി സ്വാഗതവും ട്രഷറർ ഷഫീഖ് പി ടി നന്ദിയും പറഞ്ഞു