No title

0

കിണറ്റിൽ മരിച്ച നിലയിൽ



മയ്യിൽ: കയരളം കൊവുപ്പാടിലെ സി.പി.പത്മിനി  (52)യെയാണ് വീടിനടുത്തുള്ള  ആൾമറയില്ലാത്ത കിണറിൽ മരിച്ച നിലയിൽ കണ്ടത്. പരേതരായ കുഞ്ഞിരാമന്റേയും  ശ്രീദേവിയുടേയും മകളാണ്.

ഭര്‍ത്താവ്  മധു(പുഴാതി)

സഹോദരങ്ങള്‍ ചന്ദ്രന്‍,യശോദ.

തളിപ്പറമ്പ് ഫയർ ഫോഴ്സും മയ്യിൽ പോലീസും നാട്ടുകാരും ചേർന്ന്  മൃതദേഹം പുറത്തെടുത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് (പരിയാരം ) മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മയ്യിൽ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ ഇന്ന് ഉച്ചക്ക് കഴിഞ്ഞ് (ശാന്തിവനം, കണ്ടക്കൈപറമ്പ് ) സംസ്കാരം.

Post a Comment

0Comments
Post a Comment (0)
To Top