No title

0

വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് അന്തരിച്ചു



ഇരിട്ടി : കീഴൂർ മഹാദേവക്ഷേത്രമടക്കം വടക്കേ മലബാറിലെ നൂറോളം   ക്ഷേത്രങ്ങളുടെ തന്ത്രിയും കൊട്ടിയൂർ സമുദായിയുമായ ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് (46) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.  തിങ്കളാഴ്ച വൈകുന്നേരത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവ്: പരേതനായ വിലങ്ങര നീലകണ്ഠൻ ഭട്ടതിരിപ്പാട്. മാതാവ് : ദേവകി അന്തർജ്ജനം. ഭാര്യ : പി.പി. ധന്യ (ഫാർമസിസ്റ്റ്, ഗവ. ആയുർവേദ മെഡിക്കൽ ഡിസ്പെൻസറി, കോട്ടയംപൊയിൽ ). മക്കൾ : നവ്യ, ഹരിശങ്കർ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കൊവിഡ് നിബന്ധനകൾ പ്രകാരം  മൂന്നാംപീടിക രാമപുരം ശിവ വിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ.

Post a Comment

0Comments
Post a Comment (0)
To Top