No title

0

കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രം നവീകരണ പ്രവൃത്തികൾ ആരംഭിച്ചു



കണ്ണാടിപ്പറമ്പ്: പുരാതനമായ ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിലെ പുന:രുദ്ധാരണ പ്രവർത്തികളുടെ ഭാഗമായുള്ള രണ്ടാം ഘട്ടം ആരംഭിച്ചു.ആദ്യ ഘട്ടത്തിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ നാലമ്പലത്തിൻ്റെയും അഗ്രശാലയുടേയും പ്രവർത്തികൾ പൂർത്തികരിച്ചു.

രണ്ടാം ഘട്ടത്തിൽ വയത്തൂർ കാലിയാർ ക്ഷേത്രം മുഖമണ്ഡപം, ചുറ്റമ്പലം എന്നിവയുടെ മേൽക്കൂരയുടെ പ്രവൃത്തി ,ഒരു ഭക്തൻ്റെ വകയായി ഇരുക്ഷേത്രങ്ങളുടേയും തിരുമുറ്റം കരിങ്കൽപാകൽ, ക്ഷേത്രഗോപുരം ,പാട്ടൂട്ട് മണ്ഡപം നവീകരണം എന്നീ പ്രവർത്തികളാണ് ഉദ്ദേശിക്കുന്നത് .ദേവസ്വം ബോർഡിൽ നിന്ന് പുന:രുദ്ധാരണ ഫണ്ടായി ലഭിച്ച 75000 രൂപയും ഭക്തജനങ്ങളിൽ നിന്നും സംഭാവനകളും സ്വീകരിച്ചാണ് പ്രവർത്തികൾ നടത്തുന്നത്.ആകെ ഇരുപതുലക്ഷത്തോളം രൂപയുടെ പ്രവർത്തികൾ രണ്ടാം ഘട്ടത്തിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നതായി ക്ഷേത്രം എക്സി: ഓഫീസർ എം.മനോഹരൻ അറിയിച്ചു.




Post a Comment

0Comments
Post a Comment (0)
To Top