No title

0

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു

















കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. 16 യാത്രക്കാർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്. 46 പേർ ബസിലുണ്ടായിരുന്നു.പുലർച്ചെ 2.15 ഓടെ ആയിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്ന് മാട്ടുപെട്ടിക്കുപോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം.

വഴിയരികിലെ പോസ്റ്റുകളിൽ ഇടിച്ച ശേഷമാണ് ബസ് തലകീഴായി മറിഞ്ഞത്.ഉടൻ തന്നെ ഏറ്റുമാനൂർ, ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെയായിരുന്നതിനാൽ മറ്റ് വലിയ ദുരന്തങ്ങൾ ഒഴിവായി

Post a Comment

0Comments
Post a Comment (0)
To Top