ഫാര്‍മസിസ്റ്റുകളുടെ സേവനത്തിന്റെ അനിവാര്യതയും മഹത്വവും ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ലോക ഫാര്‍മസിസ്റ്റ് ദിനം. എല്ലാ വര്‍ഷവും സെപ്തംബര്‍ 25 ആണ് ലോക ഫാര്‍മസിസ്റ്റ് ദിനമായി ആചരിക്കുന്നത്. ഫാര്‍മസിസ്റ്റ് ദിനമായ ഇന്ന് (25.09.2021) കുറ്റ്യാട്ടൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. എം.പി.വിജിത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഫാർമസിസ്റ്റുമാരായ ധന്യ സുപാൽ നാരായൺ, പി.വി.രാധിക എന്നിവർ സംസാരിച്ചു.