തളിപ്പറമ്പ് ദേശിയ പാതയിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചരക്ക് ലോറിയും കെ.എസ്.ആർ ടി സി ബസുകളും കുട്ടിയിടിച്ച് ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്.
കണ്ണൂരിൽ നിന്നും തളിപ്പറമ്പ ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിന് പുറകിൽ എറണാകുളത്ത് നിന്നും അരി കയറ്റി തളിപ്പറമ്പിലേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
ഈ ലോറിക്ക് പിറകിൽ കാഞ്ഞങ്ങാട്ടെക്ക് പോകുകയായിരുന്ന കെ.എസ് ആർ ടി ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അപകടം ഇതേ തുടർന്ന് ദേശിയ പാതയിൽ ഗതാഗതം തടസപ്പെട്ടു.