കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കെതിരെ യുഡിഎഫിന്‍റെ സംസ്ഥാനതല ധർണ ഇന്ന്

0


തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ യുഡിഎഫിന്‍റെ സംസ്ഥാനതല ധർണ ഇന്ന്. നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന ധർണ യുഡിഎഫ് നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വ്വഹിക്കും.  രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് ധര്‍ണ്ണ.

കെപിസിസി പ്രസിഡന്‍റ് കെ സുധാകാരന്‍  കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇന്ധന പാചക വാതക വില വർദ്ധന പിൻവലിക്കുക, മരം മുറിക്കേസിലെയും സ്വർണ കടത്തു കേസിലെയും അട്ടിമറി സംസ്ഥാന സർക്കാർ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ധർണ.

Post a Comment

0Comments
Post a Comment (0)
To Top