യുഡിഎഫ് നിയോജകമണ്ഡല കേന്ദ്രങ്ങളിൽ പ്രധിഷേധ ധർണ്ണ നടത്തി

0

 


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നിയോജകമണ്ഡലകേന്ദ്രങ്ങളിലെ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രധിഷേധ ധർണ്ണ നടന്നു.പെട്രോൾ ഡീസൽ പാചക വാതക വില വർധനവ് പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമുതലും കോർപ്പറേറ്റുകൾക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, മുട്ടിൽ മരംമുറി കേസിൽ അഴിമതിക്കാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ നിഷ്പക്ഷമായ അന്വേഷണം നടത്തുക, ഡോളർ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായി കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുഡിഎഫ് സമരം. ജില്ലാതല സമര പരിപാടികളുടെ ഉദ്ഘാടനം കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ എം.പി. നിർവഹിച്ചു . ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി . അഴീക്കോട് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനവും സി.എ. അജീർ മുഖ്യപ്രഭാഷണവും നടത്തി . പേരാവൂരിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനവും അഡ്വ.റോജസ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി.ശ്രീകണ്ഠാപുരത്ത് കെപിസിസി ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനവും സജീവ് ജോസഫ് എം എൽ എ മുഖ്യപ്രഭാഷണവും നടത്തി . പാനൂരിൽ കെ. മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്തു. തളിപ്പറമ്പിൽ മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനവും ഇല്ലിക്കൽ അഗസ്തി(ആർ എസ് പി കേന്ദ്ര കമ്മിറ്റി അംഗം)മുഖ്യ പ്രഭാഷണവും നടത്തി.പഴയങ്ങാടിയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും, പയ്യന്നൂരിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് കെ.ടി. സഹദുള്ളയും, ആലക്കോട് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനും, മട്ടന്നൂരിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കല്ലായിയും, ചക്കരക്കല്ലിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് മാറോളിയും, തലശ്ശേരിയിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും ധർണ ഉദ്ഘാടനം ചെയ്തു .

Post a Comment

0Comments
Post a Comment (0)
To Top