അധ്യാപക ദിനത്തിൽ തങ്ങളെ പഠിപ്പിച്ച ഗുരുനാഥന്മാർക്ക് വേറിട്ട ആദരവുമായി ശിഷ്യന്മാർ. കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ1987 എസ് എസ് സി ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളാണ് തങ്ങളെ പത്താം ക്ലാസ്സിൽ പഠിപ്പിച്ച മുഴുവൻ അധ്യാപകരുടെയും ഫോട്ടോകൾ ഡിവിഷൻ തിരിച്ചു ശേഖരിച്ചു അവർ പഠിപ്പിച്ച വിഷയങ്ങൾ സൂചിപ്പിച്ചു കൊണ്ടുള്ള ദൃശ്യാവിഷ്‌കാരം ഗുരുസ്മരണ പുറത്തിറക്കിയത് . അധ്യാപക ദിനത്തോടനുബന്ധിച്ചു കൂടാളി ഹൈ സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.വി.മനോജ് വീഡിയോ പ്രകാശനം ചെയ്തു. കെ.പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെ.പി.ജലജ, വി.വി.മനോജ് കുമാർ, കെ.സി.ശ്രീജ, കെ.സനിൽ, ടി.ബദ്‌റുദ്ധീൻ, സി.എം.മുരളീകൃഷ്ണൻ, ടി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു .മുണ്ടേരി ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായ ഷാബു മാണിയൂർ, എ.കെ.പ്രശാന്ത് എന്നിവരാണ് വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകിയത് .