കെ.ചിന്നമ്മു ടീച്ചറെ അധ്യാപക ദിനത്തിൽ നായാട്ടുപാറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
കോവൂർ എൽപി സ്കൂളിൽ(നിടുകുളം എൽ പി ) 38 വർഷം പ്രധാന അധ്യാപികയായിരുന്ന കെ.ചിന്നമ്മു ടീച്ചറെയാണ് നായാട്ടുപാറ ലയൺസ് ക്ലബ്ന്റെ നേതൃത്വത്തിൽ ആദരിച്ചത്. ക്ലബ് പ്രസിഡന്റ് സഞ്ചുലാൽ, സെക്രട്ടറി ശ്രീജിത്ത്, ട്രഷറർ ജയൻ ചോല, സോൺ ചെയർപേഴ്സൺ അഡ്വ: ശ്രീജ സഞ്ജീവ് എന്നിവർ പങ്കെടുത്തു.