വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

0


ശ്രീകണ്ഠപുരം :- വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനുശേഷം അറസ്റ്റില്‍. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിയിലെ മജല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖിനെയാണ് (46) കോഴിക്കോട് കല്ലായിയില്‍ ശ്രീകണ്ഠപുരം എസ്.ഐ എ. പ്രേമരാജന്‍ അറസ്റ്റുചെയ്തത്.

2009ല്‍ ​ശ്രീ​ക​ണ്ഠ​പു​രം വ​യ​ക്ക​ര​യി​ലെ യു​വ​തി​യെ ഇ​യാ​ള്‍ വി​വാ​ഹം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് യു​വ​തി ഇ​യാ​ള്‍ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍കി. തു​ട​ര്‍ന്ന് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്​​റ്റു​ചെ​യ്തെ​ങ്കി​ലും ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ണ്ടം​കു​ഴി, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ സി​ദ്ദീ​ഖ് വി​വാ​ഹം ചെ​യ്തി​രു​ന്ന​താ​യി മ​ന​സ്സി​ലാ​യ​ത്. ശ്രീ​ക​ണ്ഠ​പു​രം സി.​ഐ ഇ.​പി. സു​രേ​ശ​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ കോ​ഴി​ക്കോ​ട്ടു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​ത്.

പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ മാതമംഗലം, എട്ടിക്കുളം, പിലാത്തറ, മാത്തില്‍, പെരിങ്ങോം, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു. എ.എസ്.ഐ മണിയും സിദ്ദീഖിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.

Post a Comment

0Comments
Post a Comment (0)
To Top