കെഎസ്‌ആർടിസി പമ്പുകളിൽനിന്ന് പൊതുജനങ്ങൾക്കും ഇന്ധം നിറയ്‌ക്കാവുന്ന ‘കെഎസ്ആര്‍ടിസി യാത്രാ ഫ്യുസല്‍സി’ന്റെ സംസ്ഥാന തല ഉദ്ഘാടനം 15 ന് നടക്കും. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി. പദ്ധതിയുടെ സംസ്‌ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വൈകിട്ട് 5 ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവ്വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആര്‍ടിസി ഇന്ധന ഔട്ട്‌ലൈറ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം 75 ഇന്ധന ചില്ലറ വില്‍പ്പനശാലകള്‍ ആണ് സ്ഥാപിക്കുക.ആദ്യഘട്ടത്തില്‍ 8 പമ്പുകളാണ് ആരംഭിക്കുന്നത്. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും.ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് എഞ്ചിന്‍ ഓയില്‍ വാങ്ങുമ്പോള്‍ ഓയില്‍ ചെയ്ഞ്ച് സൗജന്യമായിരിക്കും, 200 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുച്ചക്ര വാഹന ഉടമകള്‍ക്കും, 500 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കുമായി നടക്കുന്ന കാമ്പയിനിംഗില്‍ പങ്കെടുക്കാം. കാമ്പയിനിംഗില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവര്‍ക്ക് കാര്‍, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.