മയിലിനെ അടിച്ചു കൊന്ന ശേഷം ജഡം സൂക്ഷിച്ചു വെച്ചു; തൃശൂരില്‍ പുരോഹിതന്‍ അറസ്റ്റില്‍

0


തൃശൂര്‍ : ജില്ലയില്‍ മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരന്‍ (65) ആണ് പിടിയിലായത്. രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടുകയും അടിച്ചു കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മയിലിന്റെ ജഡവും പുരോഹിതന്‍ കൈവശം സൂക്ഷിച്ചുവെച്ചു.

തൃശൂര്‍ ഫ്ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ് ഓഫീസര്‍മാരായ എന്‍.യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

തുടരന്വേഷണത്തിനായി കേസ് പട്ടിക്കാട് ഫോറസ്ററ് സ്റ്റേഷന് കൈമാറി. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ഈ സാഹചര്യത്തില്‍ മയിലുകളെ കൊലപ്പെടുത്തുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്.

Post a Comment

0Comments
Post a Comment (0)
To Top