ഇന്ധന വില റെക്കോഡിൽ: പെട്രോൾ, ഡീസൽ വില ഇന്നും കൂടി

0


ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 104 രൂപ 38 പൈസയായി ഉയര്‍ന്നു. തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില 95 രൂപ 67 പൈസയാണ്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 45 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 95 രൂപ 53 പൈസയായി. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 102 രൂപ 59 പൈസ, 95 രൂപ 67 പൈസ എന്നിങ്ങനെയാണ്.

ഇന്നലെ പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയും വര്‍ധിപ്പിച്ചിരുന്നു.

Post a Comment

0Comments
Post a Comment (0)
To Top