ബാലസംഘം കയരളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സൗഹൃദ സംഗമം പരിപാടി സംഘടിപ്പിച്ചു. കൊവുപ്പാട് രൈരു നമ്പ്യാർ സ്മാരക വായനശാലയിൽ ചേർന്ന പരിപാടിയിൽ വില്ലേജ് സെക്രട്ടരി ദേവിക എസ് ദേവ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ആ ദർശ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ വിനോദ് കെ നമ്പ്രം ഉത്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടിയിൽ സമ്മാനാർഹരായ കുട്ടികൾക്ക് ഉപഹാര സമർപ്പണം നടത്തി.