റോഡിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിൽ

0

 


ചേലേരി: കാറാട്ട് പ്രാഥമീക ആരോഗ്യ കേന്ദ്രം - ഈശാന മംഗലം ക്ഷേത്രക്കുളം റോഡിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ റോഡിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞ് ക്ഷേത്രക്കുള്ളത്തിലേക്ക് വീണത് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും വൻ ഭീഷണിയായിരിക്കുകയാണ്.

 അടിയന്തിരമായി സംരക്ഷണഭിത്തി പുനർനിർമിച്ച് ക്ഷേത്രക്കുളവും റോഡും സംരക്ഷിക്കണമെന്നു ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാൻ സദനം ഷാജി ചേലേരിവില്ലേജ് ഓഫീസർക്കും കൊളച്ചേരി ഗ്രാമ പഞ്ചായത്തധികൃതർക്കും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.വാർഡ് മെമ്പർ വി.വി.ഗീത ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി.വി. ദേവരാജൻ പി.,ബിജു  എം.വിജയൻ എന്നിവർ സ്ഥലം സന്ദർശിച്ചു.





Post a Comment

0Comments
Post a Comment (0)
To Top