മയ്യിൽ അഥീന നാടക നാട്ടറിവ് വീട് കണ്ണൂർ നെഹ്‌റുയുവകേന്ദ്രയുടെയും പഴയങ്ങാടി ജനമൈത്രി പോലീസ് സ്റ്റേഷന്റയും സഹകരണത്തോടെ വിനോദസഞ്ചാര കേന്ദ്രമായ മാടായിപ്പാറയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി. പഴയങ്ങാടി പോലീസ് ഇൻസ്‌പെക്ടർ എം ഇ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ദിൽന കെ തിലക് അധ്യക്ഷയായി. വിനോദ് കണ്ടക്കൈ ക്ലാസെടുത്തു. നാടൻപാട്ടുകലാകാരൻ എം.സുധാകരൻ താവം, ഇൻസ്‌പെക്ടർ ശാർങ്ധരൻ, മാടായി പഞ്ചായത്തംഗം കെ വി റിയാസ്, പ്രജീഷ് ഏഴോം എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് മാലിന്യം മാടായി പഞ്ചായത്ത് ഹരിത കർമ്മസേനക്കുവേണ്ടി കെ വി റിയാസ് ഏറ്റുവാങ്ങി.