കോഴിക്കോട് :- കുന്ദമംഗലത്തിനും താമരശ്ശേരിക്കും (Thamarasserry) ഇടയില്‍ ചൂലാംമൈലില്‍ നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി(KSRTC Bus) ഓട്ടോറിക്ഷകളിലിടിച്ച് മറിഞ്ഞു. വയനാട്ടില്‍ (Wayanad) നിന്ന് കോഴിക്കോട്ടേക്ക് (Kozhikode) വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്(accident). പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (kozhikode medical college hospital) പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ചൂലാംവയല്‍ മാക്കൂട്ടം ഇറക്കത്തിലാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഗുഡ്‌സ് ഓട്ടോയിലും പാസഞ്ചര്‍ ഓട്ടോയിലും ഇടിച്ച് മറിയുകയായിരുന്നു. പാസഞ്ചര്‍ ഓട്ടോയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ബസ് ഉയര്‍ത്തി. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ അപകടമൊഴിവാക്കി.
ഡ്രൈവറുള്‍പ്പടെ ഓട്ടോയിലുണ്ടായിരുന്ന 4 പേര്‍ക്കും പരിക്കേറ്റു . ഇതില്‍ ഒന്നരവയസ്സുളള കുഞ്ഞും ഉള്‍പ്പെടും. ബസ്സ് യാത്രക്കാരായ ആറുപേരാണ് പരിക്കേറ്റ മറ്റാളുകള്‍. അന്‍പതില്‍ താഴെ ആളുകള്‍ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ആളുകളെ മുഴുവന്‍ പുറത്തിറക്കി ബസ്സുയര്‍ത്തി. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് വയനാട്- പാതയില്‍ അരമണിക്കൂറിലെറെ സമയം ഗതാഗതം തടസപ്പെട്ടു.
ബസ് അപകടം കോഴിക്കോട് വിഡിയോ കാണാം