ജീവിതത്തിൽ ചെയ്തു തീർത്ത നന്മകൾ കാരണം മരണശേഷവും അദ്ദേഹത്തെ അനുസ്മരിക്കപ്പെടും..സയ്യിദ് അലി ഹാശിം തങ്ങൾ
വികെ അബ്ദുൽഖാദർ മൗലവി സാഹിബിനു പാറപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി നൽകിയ ബഹുമാന്യ നേതാവ് മർഹൂം കെ ടി അബ്ദുല്ല ഹാജി കർമ്മശ്രേഷ്ട പുരസ്കാരത്തിന്റെ അവാർഡ് തുക നമ്മുടെ നാട്ടിലെ പ്രമുഖ സ്ഥാപനമായ ദാറുൽ ഹസനാത്തിനു നൽകണമെന്ന തീരുമാനം അദ്ദെഹത്തിന്റെ വിയോഗ ശേഷം ദുഖത്തോടെ നൽകി.
പാറപ്പുറം ശാഖ കമ്മിറ്റി ഭാരവാഹികൾ പത്തായിരത്തി ഒന്ന് രൂപ ഹസനാത്തിൽ വെച്ച് സയ്യിദ് അലി ഹാശിം നദ്‌വി യുടെ കരങ്ങളിൽ കെ എൻ മുസ്തഫ സാഹിബിനെയും എൽപ്പിച്ചു .
സി കുഞ്ഞഹമ്മദ് ഹാജി,അശ്ക്കർ കണ്ണാടിപ്പറമ്പ, ടിപി അബ്ദുൽ അസീസ്, കെ വി നിയാസ്, സി ഹബീബ് , കെ വി ശുഹൈബ്,ഷാഹിദ് കെ, ഹസനാത്ത് ഭാരവാഹികളായ കെ പി അബൂബക്കർ ഹാജി,മായൻ മാസ്റ്റർ, കെ മുഹമ്മദ് കുഞ്ഞി, യാക്കുബ്, സംബന്ധിച്ചു.