No title

0

ഒരു മണിക്കൂർ കൊണ്ട് പത്തുപേർക്ക് ലോകത്തെവിടെയും പറന്നെത്താം; സഞ്ചാര വേഗത മണിക്കൂറിൽ 18,000 കിലോമീറ്റർ; സഞ്ചരിക്കുന്നത് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ; ചൈനയുടേ പുതിയ ഹൈപ്പർസോണിക് വിമാനം കണ്ട് ഞെട്ടി ലോകം



ബീജിങ്: ലോകത്തെവിടെയും പത്തുപേരെ വരെ ഒരു മണിക്കൂറിനുള്ളിൽഎത്തിക്കാൻ കഴിയുന്ന പുതിയ ഹൈപ്പർസോണിക് വിമാനത്തിന്റെ നിർമ്മാണത്തിലാണ് ചൈന. മണിക്കൂറിൽ 18,000 കിലോമീറ്റർ വേഗതയിലായിരിക്കും ഇത് പറക്കുന്നത്. അതായത് ശബ്ദത്തിന്റെ വേഗതയുടെ അഞ്ചിരട്ടി വേഗത്തിൽ ഈ വിമാനത്തിന് പറക്കാൻ കഴിയും. ബോയിങ് 737 വിമാനത്തിന്റെ മൂന്നിലൊന്ന് അധികവലിപ്പമുള്ള ഈ വിമാനത്തിന്റെ നീളം 148 അടിയാണ്. കോൺകോർഡിന്റേതിനു സമാനമായ ഡെൽറ്റ ചിറകുകളായിരിക്കും ഇതിനുള്ളത്. എന്നാൽ അതിന്റെ അഗ്രഭാഗം മുകളിലേക്ക് കൂർത്തിരിക്കും.

2035 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള വിമാനങ്ങൾ പുറത്തുകൊണ്ടുവരാനാണ് ചൈന ശ്രമിക്കുന്നത്. 2045 ആകുമ്പോഴേക്കും ഇത് 100 യാത്രക്കാരെ ഉൾക്കൊള്ളാനാവും വിധം പരിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. എന്നിരുന്നാലും, ഇത്തരം ഒരു വിമാനം നിർമ്മിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്റെ ചൊവാദുത്യത്തിലും ചന്ദ്ര ദൗത്യത്തിലും പങ്കാളികളായ ബഹിരാകാശ ശാസ്ത്രജ്ഞ ഇതിന്റെ ഒരു പ്രോട്ടോ ടൈപ്പ് തയ്യാറാക്കികഴിഞ്ഞു.

ബോയിങ് മാന്റ എക്സ് -47 സി യുടെ രൂപകല്പന അനുസരിച്ചാണ് ഈ വിമാനവും രൂപ കല്പന ചെയ്തിരിക്കുന്നത്. അധിക ചെലവു വരുമെന്ന് പറഞ്ഞ് ഇത്തരത്തിലുള്ള വിമാനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയിൽ നിന്നും 2000-ൽ നാസ പിന്മാറിയിരുന്നു. നാസാ ഹൈപ്പർസോണിക് പ്രോഗ്രാമിലെ മുൻ എഞ്ചിനീയറായ മിങ് ഹാൻ ടാംഗ് ടു-സ്റ്റേജ് വെഹിക്കിൾ (ടി എസ് വി) എക്സ്-പ്ലേയിൻ ടെക്നോളജിയിൽ ആയിരുന്നു ഇത് രൂപ കല്പന ചെയ്തിരുന്നത്. രണ്ട് വ്യത്യസ്ത എഞ്ചിനുകളായിരിക്കും വിമാനത്തെ ചലിപ്പിക്കുക.

പ്രൊപ്പൽഷൻ ടെക്നോളജിയുടെ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പ്രോട്ടോടൈപ്പ് തയ്യാറാണെങ്കിലും അത് നിർമ്മാണത്തിലേക്ക് എത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ പ്രവർത്തനതത്വം മനസ്സിലാക്കുന്നത് ഹൈപ്പർസോണിക് വിമാന നിർമ്മാണത്തിലും എഞ്ചിൻ വികസിപ്പിക്കുന്നതിലും പുതിയ അറിവുകൾ നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഒരു പുതിയ എയ്റോ ഡൈനാമിക് മോഡലായിരുന്നു എഞ്ചിനീയർമാർ ഉപയോഗിച്ചത്. ഇത് ചൈനയുടെ ഏറ്റവും ഒടുവിലത്തെ ബഹിരാകാശ യത്നത്തിൽ ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ചൈനയുടെ ബഹിരാകാശ യത്നങ്ങൾക്ക് സൈന്യവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ പദ്ധതിയിൽ നിന്നും അമേരിക്ക ചൈനയെ വിലക്കിയിരുന്നു. അതേസമയം ചൈനയുടെ ചന്ദ്ര ദൗത്യം യുടു -2 റോവർ കഴിഞ്ഞയാഴ്‌ച്ച അയച്ച ചില ചിത്രങ്ങളുടെ പേരിൽ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിഗൂഢമായ കുടിൽ എന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് റോവർ അയച്ചത്. എന്നാൽ, അത് ഒരു പാറയാകാനാണ് സാദ്ധ്യത എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

Post a Comment

0Comments
Post a Comment (0)
To Top