No title

0

കാഞ്ഞിരക്കൊല്ലിയിൽ പോലീസിനെ ആക്രമിച്ച പട്ടാളക്കാർ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ



പയ്യാവൂർ : കാഞ്ഞിരക്കൊല്ലി റിസോർട്ടിൽ താമസിക്കാനെത്തിയ പട്ടാളക്കാർ ഉൾപ്പെട്ട സംഘം മദ്യലഹരിയിൽ റിസോർട്ട് മാനേജറെ ആക്രമിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രേഡ് എസ്.ഐ.രാമച ന്ദ്രനെയും പോലീസുകാരെയും ആക്രമിച്ച പട്ടാളക്കാരൻ ഉൾപ്പെടെആറംഗ സംഘത്തെ പയ്യാവൂർ പോലീസ് അറസ്റ്റു ചെയ്തു. മിലിട്ടറി ക്കാരനായ മയ്യിൽ വേളം സ്വദേശികളായ ശ്രീവത്സത്തിൽ ടി.വി രൂപേഷ് (31), സി.ആർ.പി.എഫ് ജവാൻ യു.പി. പ്രണവ് (29), യു.പി.ലിഷ്ണു (27), ടി.പി.അനൂപ് (30), ആർമി ഉദ്യോഗസ്ഥരായ കെ.അഭിലാഷ്(32), യു.പി.ലി.പിൻ (31) എന്നിവരെയാണ് പയ്യാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഉഷാദേവിയും സംഘവും അറസ്റ്റു ചെയ്തത്.

കാഞ്ഞിരക്കൊല്ലിയിലെ കന്മദം റിസോർട്ടിൽ എത്തിയ സംഘം അവിടെ വെച്ച് ശനിയാഴ്ച രാത്രി പത്ത് മണിയോടെ മദ്യപിച്ച് ബഹളം വെക്കുകയും റിസോർട്ട് മാനേജരായ ഉളിക്കൽ സ്വദേശി സന്തോഷ് ജോർജിനെ കയ്യേറ്റം ചെയ്യുകയും ഫർണിച്ചറുകൾ തകർക്കുകയും ചെയ്ത വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യാവൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. രാമചന്ദ്രൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ

സൂരജ് ജോസ് , സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവരെ റിസോർട്ടിൽ ഉണ്ടായിരുന്ന ആറംഗ സംഘം കൈയേറ്റംചെയ്യുകയും ഗ്രേഡ് എസ് ഐ.രാമചന്ദ്രൻ്റെ കഴുത്തിന് പിടിച്ച് മുഖത്തടിക്കുകയും പോലീസുകാരെ മർദ്ദിച്ച ശേഷം മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്.അക്രമത്തിൽ സാരമായി പരിക്കേറ്റ സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിസോർട്ട് മാനേജറുടെ പരാതിയിലും പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതും ഉൾപ്പെടെ രണ്ടു കേസുകളിലുമാണ് പ്രതികൾ അറസ്റ്റിലായത്.തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു്

Post a Comment

0Comments
Post a Comment (0)
To Top