No title

0

അക്ഷരശ്രി പുരസ്കാരത്തിന് പത്മൻ നാറാത്തും കൊട്ടിയത്ത് സദാനനനും അർഹരായി



റിട്ടയേർഡ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ പ്രഥമ അക്ഷരശ്രി പുരസ്കാരത്തിന് പത്മൻ നാറാത്തും കൊട്ടിയത്ത് സദാനനനും അർഹരായതായി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.

പത്മൻ നാറാത്തിൻ്റെ ദേവദാരു പൂക്കുന്ന താഴ് വര എന്ന നോവലിനും കൊറ്റിയത്ത് സദാനന്ദൻ്റെ കേരളത്തിലെ വംശീയ രാജവംശങ്ങൾ എന്ന ചരിത്രകൃതിക്കുമാണ് അവാർഡ് ലഭിച്ചത്. ആദ്യ പുരസ്കാരത്തിന് റിടയേർഡ് ഗസറ്റഡ് ഉദ്യോഗസ്ഥരെ മാത്രമാണ് പരിഗണിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു. 

25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 29ന് ബുധനാഴ്ച്ച രാവിലെ 11ന് സമ്മാനിക്കും. പയ്യന്നൂർ ഷാർജ പാലസിൽ നടക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ പുരസ്കാരം നൽകും. ചടങ്ങിൽ പ്രശസ്ത വ്യക്തികളെയും ഉന്നത വിജയം നേടിയവരെയും അനുമോദിക്കും. 

വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി, ഭാരവാഹികളായ പി പി മോഹനൻ, യു പി ശ്രീവൽസൻ, കെ പി നാരയണൻ, കെ സി ദാമോദരൻ പങ്കെടുത്തു.

Post a Comment

0Comments
Post a Comment (0)
To Top