No title

0

ഊർജസംരക്ഷണത്തിന് കൈകോർത്ത് നാട്



കൂത്തുപറമ്പ് : ഊർജസംരക്ഷണത്തിനായി കൈകോർക്കാൻ ആഹ്വാനം ചെയ്ത് കൂത്തുപറമ്പ് നഗരത്തിൽ റാലിയും സിഗ്നേച്ചർ ക്യാമ്പയിനും. എനർജി മാനേജ്‌മെൻ്റ് സെൻറർ കേരളയും സെൻ്റർ ഫോർ എൻവയേൺമെൻ്റ് ആൻറ് ഡെവലെപ്മെൻ്റും നേതൃത്വം നൽകുന്ന കൂത്തുപറമ്പ് മണ്ഡലം തല 'ഊർജകിരൺ' ഊർജസംരക്ഷണ റാലിയിലാണ് നാട് ഒന്നടങ്കം പങ്കാളിയായത്. നരവൂർ ദേശബന്ധു വായനശാല പരിസരത്ത് നിന്നാരംഭിച്ച റാലി കുത്തുപറമ്പ് ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് സമാപിച്ചു.പൊതു പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, സ്കൗട്ട് ആൻറ് ഗൈഡ്സ് തുടങ്ങിയവർ അണിനിരന്നു. 

ഊർജ സംരക്ഷണത്തിൻ്റെ ആശയം ജനങ്ങളിലെത്തിക്കുകയും ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ഊർജ സംരക്ഷണ സാങ്കേതികവിദ്യകൾ പ്രചരിപ്പിക്കുകയുമാണ് 'ഗോ ഇലക്ട്രിക് ' എന്ന പേരിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ ലക്ഷ്യം. നരവൂർ അടിയറപ്പാറ ദേശബന്ധു ഗ്രന്ഥാലയവും മയ്യിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയവുമാണ് കൂത്തുപറമ്പ് മണ്ഡലത്തിലെ സംഘാടകർ. 

സിഗ്നേച്ചർ ക്യാമ്പയിൻ നഗരസഭാ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. റാലി വൈസ് ചെയർമാൻ വി രാമകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ കെ ഷമീർ, കൗൺസിലർമാരായ നിത മണ്ടോടി, കെ ഗീത എന്നിവർ സംസാരിച്ചു. ഇലക്ടിക് ഓട്ടോ ഡ്രൈവർമാരെ ചടങ്ങിൽ അനുമോദിച്ചു. ബോബൻ ഊർജസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി പി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. 

ക്യാമ്പയിൻ്റെ ഭാഗമായി 1 ഊർജ സംരക്ഷണ ശിൽപശാല, സ്ത്രീ സംരംഭകർക്കുള്ള ശിൽപശാല എന്നിവയും വരും ദിവസങ്ങളിൽ നടക്കും.






Post a Comment

0Comments
Post a Comment (0)
To Top