കണ്ണാടിപ്പറമ്പ റെയിഞ്ച് 'മുസാബഖ' ഇസ്‌ലാമിക കലാമേളക്കു പ്രൗഢ സമാപ്തി; ഓവർ ഓൾ ചാമ്പ്യന്മാരായി നൂഞ്ഞേരി നൂറുൽ ഇസ്ലാം മദ്‌റസ
മികച്ച റണ്ണർ-അപ്പ് ആയ നിടുവാട്ട് സ്വിബ്ഗത്തുൽ ഇസ്‌ലാം മദ്‌റസ രണ്ടാം സ്ഥാനം കരസ്ഥമാക്കി
കണ്ണാടിപ്പറമ്പ: എസ്.കെ.ജെ.എം കണ്ണാടിപ്പറമ്പ റെയിഞ്ച് 'മുസാബഖ' പതിനാറാമത് ഇസ്‌ലാമിക് കലാമേളക്കു പ്രൗഢ സമാപ്തി. വിവിധയിനം മത്സരങ്ങളിൽ കണ്ണാടിപ്പറമ്പ റെയിഞ്ച് പരിധിയിലെ പത്തോളം മദ്റസകളിൽ വരുന്ന മുന്നൂറിലധികം പ്രതിഭകൾ പങ്കാളികളായതിൽ 173 പോയിന്റോടെ നൂഞ്ഞേരി നൂറുൽ ഇസ്ലാം മദ്‌റസ ഓവർ ഓൾ ചാമ്പ്യന്മാരായി. നിടുവാട്ട് സ്വിബ്ഗത്തുൽ ഇസ്‌ലാം മദ്റസ (160 പോയിന്റ്), പുല്ലൂപ്പി ഇബ്‌തിദാഉൽ ഇസ്‌ലാം മദ്റസ (152 പോയിന്റ്) യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മികച്ച റണ്ണർ-അപ്പായി നിടുവാട്ട് സ്വിബ്ഗത്തുൽ ഇസ്‌ലാം മദ്റസയെയും തെരഞ്ഞെടുത്തു.
അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുഹമ്മദ് റാസി എം.കെ (കിഡ്ഡീസ് വിഭാഗം, നൂഞ്ഞേരി), മുഹമ്മദ് സിയാൻ പി.വി (സബ് ജൂനിയർ വിഭാഗം, നൂഞ്ഞേരി), ഹമീം സുൽത്താൻ (ജൂനിയർ വിഭാഗം, ദാറുൽ ഹസനാത്ത്), ഫർഹാൻ ഇ.വി (സീനിയർ വിഭാഗം, കാരയാപ്പ്), സഫ്ദർ വി.പി (സൂപ്പർ സീനിയർ വിഭാഗം, വടക്കെമൊട്ട), മുസമ്മിൽ ഇർഫാനി (മുഅല്ലിം വിഭാഗം, വടക്കെമൊട്ട) എന്നിവർ കലാപ്രതിഭകളായി.
ഇന്നു രാവിലെ 7 മണിയോടെ നിടുവാട്ട് സി.പി അബ്ദുല്ല മൗലവി നഗറിൽ തുടക്കം കുറിച്ച പരിപാടിയുടെ രജിസ്ട്രേഷൻ ഉദ്‌ഘാടനം അബ്ദുൽ ഗഫാർ ഫൈസി നിർവ്വഹിച്ചു. ശേഷം നടന്ന ഖബർ സിയാറത്തിനു മുഹമ്മദ് ആശ്രഫ് ലത്വീഫി നേതൃത്വം നൽകി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ പതാക ഉയർത്തി. തുടർന്ന്, വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
വൈകീട്ട് 7 മണിയോടെ നടന്ന സമാപന സംഗമത്തിൽ പി.ടി ബഷീർ നദ്‌വി പ്രാർത്ഥന നടത്തി. അഷ്റഫ് ഫൈസി പഴശ്ശിയുടെ അധ്യക്ഷതയിൽ കബീർ കണ്ണാടിപ്പറമ്പ സംഗമം ഉദ്‌ഘാടനം ചെയ്തു. തുടർന്ന്, ഓവറോൾ ചാമ്പ്യൻഷിപ്പ് വിതരണം കെ.പി അബൂബക്കർ ഹാജി, ഒ.പി മൂസാൻ കുട്ടി ഹാജി, കെ.എൻ മുസ്തഫ എന്നിവർ ചേർന്നു നിർവ്വഹിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള ചാമ്പ്യൻഷിപ്പ് വിതരണം കബീർ കണ്ണാടിപ്പറമ്പ, അനസ് ഹുദവി, അഷ്റഫ് അൽ ഖാസിമി, മുഹമ്മദ് ബഷീർ ഹനീഫി, കെ.ടി ഖാലിദ് ഹാജി എന്നിവർ നിർവ്വഹിച്ചു. വിവിധ വിഭാഗങ്ങളിലെ കലാപ്രതിഭകൾക്കുള്ള ഉപഹാരം സി.പി മായിൻ മാസ്റ്റർ, കെ.ടി മൂസാൻ ഹാജി, ജംഷീർ അലി ദാരിമി, എ.ടി മുസ്തഫ ഹാജി എന്നിവർ നൽകി. തുടർന്ന്, സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടന്നു. പ്രസ്തുത വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും അഷ്റഫ് മൗലവി മാലോട്ട്, അഷ്റഫ് അസ്ഹരി, യൂസുഫ് ഹുദവി ഹസനാത്ത്, അഷ്റഫ് മൗലവി കാരയാപ്പ്, അബ്ദുറഹ്മാൻ യമാനി, അഹമ്മദ് കുട്ടി മൗലവി, അലി മൗലവി തെരു, മുസമ്മിൽ ഇർഫാനി എന്നിവർ നൽകി. സമാപന സംഗമത്തിൽ വി.എം മുഹമ്മദ് കുഞ്ഞി, അഷ്റഫ് മാസ്റ്റർ പുല്ലൂപ്പി, അജ്മൽ മാസ്റ്റർ നിടുവാട്ട്, എം.എം ബഷീർ കാരയാപ്പ്, മൊയ്തു മൗലവി മക്കിയാട്, ഹാഷിം ഫൈസി ഇർഫാൻനി, റഫീഖ് മൗലവി വടക്കെമൊട്ട, ഇഖ്ബാൽ ഫൈസി, നൗഷാദ് ദാരിമി മാലോട്ട്, ഉമറുൽ ഫാറൂഖ് ഹുദവി, കെ.പി ഷാഫി നിടുവാട്ട്, സി.വി ഇൻഷാദ് മൗലവി, ബുജൈർ നിടുവാട്ട്, ഫിറോസ് മൗലവി ശാഹുൽ ഹമീദ്, ടി.പി സത്താർ മാലോട്ട്, അബ്ദുറഹ്മാൻ ഹാജി വടക്കെമൊട്ട, യൂസുഫ് മാസ്റ്റർ ദാലിൽ, നിയാസ് അസ്അദി, ഖദ്ദാഫി മാതോടം തുടങ്ങിയവർ സംബന്ധിച്ചു. പ്രസ്തുത പരിപാടിയിൽ യൂസുഫ് ഫൈസി നൂഞ്ഞേരി സ്വാഗതവും, നൗഫൽ ഹുദവി തോട്ടീക്കൽ നന്ദിയും പറഞ്ഞു.
വിവിധ റെയിഞ്ച് കലാമേളയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ ഡിസംബർ 25ന് മയ്യിൽ ഖാദിരിയ്യ മദ്‌റസയിൽ (സയ്യിദ് ഹാഷിം തങ്ങൾ നഗർ, മയ്യിൽ റെയിഞ്ച്) വെച്ചുനടക്കുന്ന മേഖലാ മത്സരത്തിൽ പങ്കെടുക്കും. ഇതിൽ നിന്നും ഒന്നാം സ്ഥാനം നേടുന്നവർ ജനുവരി 8, 9 തീയ്യതികളിലായി കൊട്ടില നൂറുൽ ഇസ്‌ലാം മദ്‌റസയിൽ (പി.കെ.പി ഉസ്താദ് നഗർ, പരിയാരം റെയിഞ്ച്, തളിപ്പറമ്പ് മേഖല) വെച്ചുനടക്കുന്ന ജില്ലാ മത്സരത്തിൽ മാറ്റുരക്കും. ശേഷം, വിവിധ ജില്ലകൾ ഏറ്റുമുട്ടുന്ന സംസ്ഥാന മത്സരവും നടക്കും.