No title

0

പാസ്‌പോര്‍ട്ട് അഡ്രസ് മാറുന്നത് ഇത്ര എളുപ്പമായിരുന്നോ?



വിദ്യാഭ്യാസം, വിനോദസഞ്ചാരം, തീര്‍ഥാടനം, ചികിത്സാപരം, ബിസിനസ് ആവശ്യങ്ങള്‍, കുടുംബ സന്ദര്‍ശനങ്ങള്‍ തുടങ്ങിയ വിദേശ യാത്രകള്‍ക്ക് ആവശ്യമായ യാത്രാ രേഖയായ പാസ്‌പോര്‍ട്ട് അഡ്രസ് മാറ്റാന്‍ ഇനി ആരും കഷ്ടപ്പെടേണ്ടതില്ല. പുതിയ അഡ്രസിലേക്ക് മാറുകയോ നിലവിലുള്ള അഡ്രസ് പുതുക്കുകയോ ചെയ്യണമെങ്കില്‍ ഈ ആര്‍ട്ടിക്കിള്‍ ഉപയോഗിക്കാം. അഡ്രസ് മാറ്റുന്നതിന് റീ-ഇഷ്യുവന്‍സ് ഓപ്ഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്പോര്‍ട്ട് അഡ്രസ് ഓണ്‍ലൈനായി മാറ്റുന്നതിന് മുമ്പ് അപേക്ഷ സമര്‍പ്പിച്ച ശേഷം പാസ്പോര്‍ട്ട് സേവാകേന്ദ്രം (പിഎസ്‌കെ ) സന്ദര്‍ശിക്കണം. ഈ സമയത്ത് ആവശ്യമായ ചില രേഖകളും ഉണ്ടാവേണ്ടതുണ്ട്.

പാസ്‌പോര്‍ട്ട് അഡ്രസ് മാറ്റുന്നതിന് എളുപ്പവഴി

എല്ലാത്തരം വിദേശ യാത്രകള്‍ക്കും ആവശ്യമായ യാത്രാ രേഖയാണ് പാസ്‌പോര്‍ട്ട്. നിങ്ങള്‍ ഒരു പുതിയ അഡ്രസിലേക്ക് മാറിയാല്‍ നിലവിലുള്ള അഡ്രസ് പുതുക്കാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ അഡ്രസ് മാറ്റുന്നതിന് റീ-ഇഷ്യുവന്‍സ് ഓപ്ഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ അപേക്ഷിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ പുതിയ അഡ്രസില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാകും. പാസ്പോര്‍ട്ട് അഡ്രസ് ഓണ്‍ലൈനായി മാറ്റുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി മനസിലാക്കേണ്ടതുണ്ട്. അപേക്ഷ സമര്‍പ്പിച്ച ശേഷം പാസ്പോര്‍ട്ട് സേവാകേന്ദ്രം (പിഎസ്‌കെ സന്ദര്‍ശിക്കണം. ഈ സമയത്ത് നിങ്ങളുടെ കയ്യില്‍ ഉണ്ടാവേണ്ട ആവശ്യമായ ചില രേഖകളെക്കുറിച്ച് പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ കാണാന്‍ സാധിക്കും. അപേക്ഷകന്റെ പ്രായവും വീണ്ടും ഇഷ്യൂ ചെയ്യാനുള്ള കാരണത്തെയും ആശ്രയിച്ച് അപേക്ഷിക്കാനുളള ഫീസില്‍ വ്യത്യാസപ്പെടും.

ഓണ്‍ലൈന്‍ ആയി പാസ്പോര്‍ട്ട് അഡ്രസ് പുതുക്കാന്‍

പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സന്ദര്‍ശിച്ചശേഷം ന്യൂ യൂസര്‍ രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും വിശദാംശങ്ങള്‍ നല്‍കിയ ശേഷം അടുത്തുള്ള പാസ്‌പോര്‍ട്ട് ഓഫീസ് തിരഞ്ഞെടുക്കുകയും ചെയ്യുക. തുടര്‍ന്ന് കാപ്ച എന്റര്‍ ചെയ്ത ശേഷം രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ലോഗിന്‍ ഐഡി ഉപയോഗിച്ച് പാസ്‌പോര്‍ട്ട് സേവാ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയും അപ്ലൈ ഫോര്‍ ഫ്രഷ് പാസ്‌പോര്‍ട്ട് / റീ ഇഷ്യൂ ഓഫ് പാസ്‌പോര്‍ട്ട് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുകയും വേണം. പി്ന്നീട് ഫില്‍ ദ ആപ്ലിക്കേഷന്‍ ഫോം ഓണ്‍ലൈന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷാ വിവരങ്ങളും പാസ്പോര്‍ട്ട് ബുക്ക്‌ലെറ്റ് ഇനവും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കി നെക്സ്റ്റ് ബട്ടണില്‍ ടാപ്പ് ചെയ്യുക. വ്യൂ സേവ്ഡ് ഓര്‍ സബ്മിറ്റഡ് ആപ്ലിക്കേഷന്‍സ് എന്ന ഓപ്ഷന്‍ തിരഞ്ഞെ് പേയ്‌മെന്റ് നടത്താനും അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും പേയ് ആന്‍ഡ് ഷെഡ്യൂള്‍ ആപ്ലിക്കേഷന്‍സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഓണ്‍ലൈന്‍ പേയ്‌മെന്റ് തിരഞ്ഞെടുത്ത് നെക്സ്റ്റ് ബട്ടണില്‍ ടാപ്പ് ചെയ്ത് ഒരു പിഎസ്‌കെ ലൊക്കേഷന്‍ തിരഞ്ഞെടുത്ത് ആപ്ലിക്കേഷന്‍ രസീത് പ്രിന്റ് ചെയ്തശേഷം ലഭിക്കുന്ന അപ്പോയിമെന്റ് ദിവസം നല്‍കിയിരിക്കുന്ന ടൈം സ്ലോട്ടില്‍ പിഎസ്‌കെ സന്ദര്‍ശിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

പാസ്പോര്‍ട്ട് അപ്പോയിന്റ്മെന്റ് റീഷെഡ്യൂള്‍ ചെയ്യാന്‍

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്ത്യന്‍ പൌരന്മാര്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന് ഒപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. മുന്‍ഗണന അനുസരിച്ച് തീയതിയും ടൈം സ്ലോട്ടും തെരഞ്ഞെടുത്ത് പാസ്‌പോര്‍ട്ട് അഭിമുഖത്തിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ലഭിക്കുന്ന തീയതിയില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്മെന്റ് റദ്ദാക്കുകയോ റീഷെഡ്യൂള്‍ ചെയ്യുകയോ പുതിയ അപ്പോയിന്റ്മെന്റിനായി അപേക്ഷിക്കുകയോ ചെയ്യാം. ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ മാത്രമാണ് ഇങ്ങനെ അപേക്ഷിക്കാന്‍ അവസരം ഉള്ളത്.

വാട്സ്ആപ്പ് സ്റ്റിക്കര്‍ മേക്കര്‍ ടൂള്‍ : ഉപയോഗിക്കുന്നത് എങ്ങനെ?

പാസ്‌പോര്‍ട്ട് സേവാ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് വ്യൂ സേവ്ഡ് / സബ്മിറ്റഡ് ആപ്ലിക്കേഷന്‍സ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ഷെഡ്യൂള്‍ അപ്പോയിന്റ്മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യാന്‍സല്‍ അപ്പോയിന്റ്മെന്റ്, റീ ഷെഡ്യൂള്‍ അപ്പോയിന്റ്മെന്റ് എന്നീ ഓപ്ഷനുകളില്‍ നിന്ന് റീഷെഡ്യൂള്‍ അപ്പോയിന്റ്മെന്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് സ്‌ക്രീനില്‍ ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് കാണാന്‍ കഴിയും. ഇനി എത്ര തവണ കൂടി റീഷെഡ്യൂള്‍ അടക്കമുള്ള മാറ്റങ്ങള്‍ വരുത്താമെന്നതായിരിക്കും ഉള്ളടക്കം. അനുയോജ്യമായ ഡേറ്റ്, ടൈം സ്ലോട്ട്, പാസ്പോര്‍ട്ട് സേവാ കേന്ദ്രം എന്നിവ തിരഞ്ഞെടുക്കുക. ഇതോടെ അപ്പോയിന്റ്മെന്റ് റീഷെഡ്യൂള്‍ ചെയ്യപ്പെടും. പ്രോസസ് പൂര്‍ത്തിയായാല്‍ സ്‌ക്രീനില്‍ കണ്‍ഫര്‍മേഷന്‍ തെളിഞ്ഞ് അപേക്ഷയുടെ റെസീപ്റ്റും ലഭിക്കും.

അപ്പോയിന്റ്മെന്റ് നഷ്ടമായാല്‍ എന്ത് ചെയ്യും

പാസ്‌പോര്‍ട്ട് അപ്പോയിന്റ്മെന്റ് എടുത്ത ശേഷം സമയത്ത് എത്താനും റീഷെഡ്യൂളിങിനും കഴിഞ്ഞില്ലെങ്കില്‍ അപ്പോയിന്റ്മെന്റിനായി ആദ്യം മുതല്‍ അപേക്ഷ നല്‍കണം. അധികം അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ, എത്ര അവസരങ്ങള്‍ ബാക്കി ഉണ്ടെന്ന് ശ്രദ്ധിച്ച് ലഭ്യമാകുന്ന പുതിയ ടൈം സ്ലോട്ടില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം സന്ദര്‍ശിക്കണം.

പാസ്‌പോര്‍ട്ട് അപ്പോയിന്റ്മെന്റ് ലൊക്കേഷന്‍ മാറ്റാന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നതിന് മുമ്പ് അപ്പോയിന്റ്മെന്റ് ലൊക്കേഷന്‍ മാറ്റുന്നത് നടക്കാത്ത കാര്യം ആയിരുന്നു. എന്നാല്‍ ഇതിനായി അപ്പോയിന്റ്മെന്റ് റീഷെഡ്യൂള്‍ ചെയ്ത് ലൊക്കേഷന്‍ മാറ്റാനും മറ്റും വളരെ എളുപ്പം സാധിക്കും.

Post a Comment

0Comments
Post a Comment (0)
To Top