സംസ്കാര ആർട്ടിസ്റ്റ്സ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു: എല്ലാ നന്മകളുടെയും ധർമ്മമാണ് കല - ഡോ: അലക്സ് വടക്കുംതല
കണ്ണൂർ: സാംസ്ക്കാരികപരവും സൽചിന്താപരവുമായ എല്ലാ നന്മയുടെയും ധർമ്മമാണ് കലയെന്ന് കണ്ണൂർ രൂപതാ ബിഷപ്പ് ഡോ: അലക്സ് വടക്കുംതല. ദുരിതക്കയങ്ങളിലായ കലാകാരന്മാരെ ജീവിത രംഗങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം സംസ്കാര ട്രസ്റ്റിലൂടെ പ്രകാശിതമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്മാരുടെ ക്ഷേമത്തിനായി കണ്ണൂർ ആസ്ഥാനമാക്കി രൂപീകരിച്ച സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജവഹർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി ജി.വിശാഖൻ ആമുഖഭാഷണവും സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹ പ്രഭാഷണവും പ്രൊഫ:ബി മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. കെ.പി.ജയബാലൻ വിദ്യാഭ്യാസ ധനസഹായ വിതരണം നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റിൻ്റെ ലോഗോയും ബ്രോഷറും പ്രകാശനം ചെയ്തു. ലോഗോ രൂപകല്പന ചെയ്ത ആർട്ടിസ്റ്റ് ശശികലയെ ഡോ: അലക്സ് വടക്കുംതല പൊന്നാട അണിയിച്ചും സ്വാമി കൃപാനന്ദപുരി ഉപഹാരം നൽകിയും ആദരിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ, ട്രസ്റ്റ് വൈസ് ചെയർമാൻ രാജേഷ് പാലങ്ങാട്ട്, ട്രഷറർ ഹരിദാസ് ചെറുകുന്ന്, വർക്കിംഗ് സെക്രട്ടറി മങ്കൊമ്പ് കൃഷ്ണകുമാർ, ട്രസ്റ്റിമാരായ വിൽഫ്രഡ്. എച്ച്, ജിമ്മി കിടങ്ങറ, ടി.കെ. സരസമ്മ, ബിന്ദുസജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
പടം അടിക്കുറിപ്പ്.
കലാകാരന്മാരുടെ ക്ഷേമത്തിനായി കണ്ണൂർ ആസ്ഥാനമാക്കി രൂപികരിച്ച സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റിൻ്റെ ഉദ്ഘാടനം കണ്ണൂർ രൂപത ബിഷപ്പ് ഡോ: അലക്സ് വടക്കുംതല നിർവ്വഹിക്കുന്നു.