No title

0

ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ‘ഥാര്‍’ സ്വന്തമാക്കി അമല്‍ മുഹമ്മദ്



തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ എസ്യുവി എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി സ്വന്തമാക്കി. 15.10 ലക്ഷം രൂപയും ജിഎസ്ടിയും മുടക്കിയാണ് അമല്‍ വാഹനം ലേലത്തില്‍ പിടിച്ചത്. മഹീന്ദ്ര കമ്പനിയാണ് ഥാര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയത്.

ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ ലേലം നടന്നത്. ലേലത്തില്‍ മറ്റാരും പങ്കെടുക്കാന്‍ ഉണ്ടായിരുന്നില്ല. 15 ലക്ഷം രൂപയായിരുന്നു വാഹനത്തിന് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ലേലം ഉറപ്പിച്ച് ‘ഥാര്‍’ സ്വന്തമാക്കിയത്.

വഴിപാടായി ലഭിച്ച വാഹനം ലേലം ചെയ്യാന്‍ നേരത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു.

ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാര്‍ ലഭിച്ചത്. 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.

Post a Comment

0Comments
Post a Comment (0)
To Top