കൊളച്ചേരിയിൽ പാണക്കാട് പൂക്കോയതങ്ങൾ ഹോസ്പിസ് മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു
കമ്പിൽ: കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ മേൽനോട്ടത്തിൽ തുടക്കം കുറിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടന സംഗമം പന്ന്യങ്കണ്ടി ലീഗ് ഓഫീസിൽ നടന്നു
കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയിലിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വി.പി അബ്ദുൽ സമദ് നൂഞ്ഞേരി ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. മുഹമ്മദ് അശ്രഫ് അൽ ഖാസിമി ഉദ്ബോധന പ്രഭാഷണം നടത്തി
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ്, എം മമ്മു മാസ്റ്റർ, കെ മുഹമ്മദ് കുട്ടി ഹാജി, കെ.പി യൂസുഫ് , പി.പി.സി മുഹമ്മദ് കുഞ്ഞി, പി പി ഖാലിദ് ഹാജി, ഹാഷിം മാസ്റ്റർ കാട്ടാമ്പള്ളി സംസാരിച്ചു. ആറ്റക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. ചെയർമാൻ മുനീർ മേനോത്ത് സ്വാഗതവും കൺവീനർ മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.
ഫോട്ടോ കുറിപ്പ്:
കൊളച്ചേരിയിൽ തുടക്കം കുറിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ മെമ്പർഷിപ്പ് കാമ്പയിൻ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു