No title

0

KSEB കൊളച്ചേരി സെക്ഷന്റെ ചിരകാല ആഗ്രഹമായ സ്വന്തമായ 11 Kv ലൈൻ യാഥാർഥ്യമായി




















ബഹുമാന്യരെ ,

ഇന്ന് ,01-12-2021 ന് ഉച്ചക്ക് 12 മണിക്ക് ബഹുമാനപ്പെട്ട അഴീക്കോട് MLA ശ്രീ.കെ.വി.സുമേഷ് പദ്ധതി ഉൽഘാടനം ചെയ്തു.

ബഹുമാന്യരായ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് , ശ്രീ രമേശൻ , കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് , ശ്രീ അബ്ദുൾ മജീദ് , നാറാത്ത് പഞ്ചായത്ത് വൈസ് പ്രസി. ശ്രീമതി ശ്യാമള , നാറാത്ത് പഞ്ചായത്തിലെയും , കൊളച്ചേരി പഞ്ചായത്തിലെയും , മെമ്പർമാർ , എന്നിവരും KSEB ജീവനക്കാരും, നാറാത്ത്, കൊളച്ചേരി നിവാസികളായ നാട്ടുകാരും പങ്കെടുത്തു. പരിപാടിയിൽ, ബഹുമാനപ്പെട്ട കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ശ്രീലാകുമാരി, റിപ്പാർട്ട് അവതരിപ്പിച്ചു. വളപട്ടണം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതല വഹിക്കുന്ന വളപട്ടണം AE ശ്രീ ഷാജിത്ത്, സ്വാഗതവും കൊളച്ചേരി സെക്ഷൻ AE ശ്രീ. കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.  

ഈ പ്രവൃത്തി ഇവിടം വരെ എത്തിക്കാൻ ഞങ്ങൾക്ക് വലിയ പിന്തുണയും പ്രോൽസാഹനവും നൽകിയ, ബഹുമാനപ്പെട്ട കണ്ണൂർ സർക്കിൾ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ സാർ, കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ശ്രീമതി ശ്രീലാകുമാരി മാഡം, കണ്ണൂർ സർക്കിൾ PMU എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ലത മാഡം, AEE മനോജ് സാർ & ടീം, വളപട്ടണം AEE മാരായിരുന്ന, ശീമതി രേണുക മാഡം, ശ്രീ. സുരേഷ് കുമാർ സാർ, ഇപ്പോഴത്തെ ഇൻ ചാർജ്ജ് ഷാജിത്ത് സാർ, ധർമ്മശാല സെക്ഷന്റെ AE ശ്രീ. ശിവജി സാർ & ടീം, ജോലി മികച്ച രീതിയിൽ പൂർത്തീകരിച്ച കോൺട്രാക്ടർമാർ, കൊളച്ചേരി മുൻ സബ്ബ് എഞ്ചിനീയർ , കെ.ബാബു.

ഇവരെയൊക്കെ നന്ദിപൂർവ്വം സ്മരിക്കാൻ ഈ അവസരം ഞങ്ങൾ ഉപയോഗിക്കുകയാണ്.








Post a Comment

0Comments
Post a Comment (0)
To Top