ഹൃദയാഘാതം മൂലം പ്രവാസി മലയാളി അബുദാബിയില്‍ അന്തരിച്ചു
അബുദാബി: ഹൃദയാഘാതം മൂലം പ്രവാസി മലയാളി അബുദാബിയില്‍ അന്തരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി ഏനുദ്ധീന്‍ (58) ആണ് അന്തരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് അബൂദബി ഷഖ്ബൂത്ത് ആശുപത്രിയിലാണ് മരണം. അല്‍ ഫലയില്‍ അറബ് വീട്ടില്‍ പാചക്കാരനായി എട്ടുവര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച്ച രാവിലെ കോഴിക്കോട് വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിച്ച് ഉച്ചയോടെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തൃശൂര്‍ പാവറട്ടി മരതയൂര്‍ കാളാനി പുഴങ്ങരയിട്ടല്ലത്ത് പരേതനാരായ അബ്ദുള്‍ റഹ്മാന്റെയും കുഞ്ഞിമോളുടെയും മകനാണ്. സബീന (ഷീബ) യാണ് ഭാര്യ. മക്കള്‍: നര്‍സല്‍, നിദ, അബ്ദുറഹ്മാന്‍. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട യാത്രാ പ്രതിസന്ധിയുണ്ടായതിനാല്‍ മൂന്നുവര്‍ഷത്തോളമായി ഏനുദ്ധീന്‍ നാട്ടില്‍ പോയിരുന്നില്ല