ഐഎൻഎൽ കൊളച്ചേരി പഞ്ചായത്ത് ഓഫീസ് ഉൽഘാടനം 30/09/2021 വ്യാഴാഴ്‌ച ഉച്ചക്ക് ശേഷം 2.30 ന് കമ്പിൽ ടൗണിൽ ബഹുമാനപ്പെ കേരള മ്യൂസിയം, പുരാവസ്‌തു, തുറമുഖ വകുപ്പ് മന്ത്രിയും, ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സിക്രട്ടറിയുമായ അഹ്‌മദ് ദേവർകോവിൽ സാഹിബ് നിർവ്വഹിക്കും.
ഉൽഘാടന വേളയിൽ ഐഎൻഎൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും..
ഓഫീസ് ഉൽഘാടനം വിജയിപ്പിക്കുന്നതിന്നാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഐഎൻഎൽ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു.
യോഗത്തിൽ ഐഎൻഎൽ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അശ്രഫ് കയ്യങ്കോട് അദ്ധ്യക്ഷത വഹിച്ചു.
ഐഎൻഎൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അബ്‌ദുൾറഹ്‍മാൻ പാവന്നൂർ ഉൽഘാടനം ചെയ്‌തു.
വഹാബ് കണ്ണാടിപ്പറമ്പ്, സകരിയ കമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ടികെ.മുഹമ്മദ് സ്വാഗതവും, മാമൂട്ടി കയ്യങ്കോട് നന്ദിയും പറഞ്ഞു.